ഇറ്റലി നിയമനീക്കത്തിലേക്ക്.

കൊച്ചി : മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസിന്റെ നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാറുമായി ചര്‍ച്ച ചെയ്യണമെന്നാണ്് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്
മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന തോക്ക് ഇ
പ്പോഴും കപ്പലില്‍ തന്നെയാണുള്ളത്. ഈ തോക്കുകള്‍ ലഭിക്കുന്നതിനു വേണ്ടി സെര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുന്നതിന് പോലീസ് ഇന്ന് കോടതിയെ സമീപിക്കും.

സംഭവത്തില്‍ കേരളാപോലീസ് എടുത്തിരിക്കുന്ന നടപടികളില്‍ കടുത്ത അതൃപ്തിയാണ് ഇറ്റലിക്കുള്ളത്. വെടിവെപ്പു നടന്നത് ഇന്ത്യന്‍ അതിര്‍ത്തിയിലല്ലെന്നും അതുകൊണ്ട്തന്നെ ഇന്ത്യന്‍ നിയമമനുസരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് ഇറ്റലി.