ഇറ്റലിയില്‍ ഭൂചലനം

italy_583644റോം: ഇറ്റലിയുടെ മധ്യമേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും സംശയിക്കുന്നു. നോര്‍സിയ, അക്യുമോലി, അമാട്രൈസ് എന്നീ നഗരങ്ങളിലാണ് ഭൂകമ്പം നാശം വിതച്ചത്.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.

റോമിന്റെ വടക്കു–പടിഞ്ഞാറന്‍ പ്രദേശമായ നോര്‍സിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. 2009ലും ഈ പ്രദേശത്ത് ഭൂചലനമുണ്ടായിട്ടുണ്ട്.