ഇറാന് ഒബാമയുടെ താക്കീത്.

വാഷിംങ്ടണ്‍: ആണവപരീക്ഷണങ്ങളുമായി ഇറാന്‍ മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ അമേരിക്ക ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ക്കാന്‍ ഉത്തരവിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി.

 

ഇതിനിടെ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നതിനെതിരെയും ഒബാമ താക്കീത് നല്‍കിയിട്ടുണ്ട്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യഹുമായി നടത്തിയ ചര്‍ച്ചയിലാണ് ഒബാമ രൂക്ഷമായി ഇറാനെതിരെ തുറന്നടിച്ചത്.