ഇറാനുമായുള്ള ആണവ കരാര്‍ നടപ്പിലായില്ലെങ്കില്‍ യുദ്ധമായിരിക്കും ഫലം;ഒബാമ

Barack_Obamaവാഷിങ്‌ടണ്‍: ഇറാനുമായുള്ള ആണവ കരാര്‍ നടപ്പിലായില്ലെങ്കില്‍ ഒബാമ. ഇസ്രായേല്‍ ഒഴികെ ലോകത്തെ എല്ലാ രാഷ്ട്രങ്ങളും കരാറിനെ പിന്തുണച്ചിട്ടുണ്ട്‌. ആണവ കരാറിനെ എതിര്‍ക്കുന്ന നെതന്യാഹുവിന്റെ ആശങ്ക തനിക്ക്‌ മനസിലാവുന്നുണ്ട്‌. എന്നാല്‍ അദേഹത്തിന്റെ നിലപാട്‌ തെറ്റാണെന്നാണ്‌ താന്‍ കരുതുന്നതെന്നും ഒബാമ പറഞ്ഞു. വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ്‌ ഒബാമ ഇക്കാര്യം പറഞ്ഞത്‌.

കരാറിനെതിരെ അമേരിക്കന്‍ ജൂതരെ ഒന്നിപ്പിക്കുന്നതിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിച്ചതിന്‌ പിന്നാലെയാണ്‌ ഒബാമയുടെ പ്രതികരണം വന്നിരിക്കുന്നത്‌. നിലവില്‍ കരാര്‍ യുഎസ്‌ കോണ്‍ഗ്രസിന്റെ പരിഗണനയിലാണുള്ളത്‌.

ആണവ കരാര്‍ നടപ്പിലാക്കുന്നത്‌ മൂലം ഇറാന്‍ കൂടുതല്‍ ശക്തമാവുമെന്നും ഇത്‌ ഇസ്രായേലിന്‌ ഭീഷണിയാകുമെന്നുമാണ്‌ നെതന്യാഹു അമേരിക്കന്‍ ജൂതരെ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയത്‌.

ഇറാന്‍ ആണവ കരാറിനെ എതിര്‍ക്കുന്നവര്‍ അമേരിക്കയുടെ ഇറാഖ്‌ അധിനിവേശത്തെ അനുകൂലിക്കുന്നവരാണെന്നും ഒബാമ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.