ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ടെഹ്‌റാന്‍:  ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനംവടക്കു കിഴക്കന്‍ പ്രവിശ്യയിലെ നെയ്ഷാബര്‍ പ്രവിശ്യയിലാണ് ഉണ്ടായത്. ഭൂചലനത്തില്‍ നൂറോളം പേര്‍ക്കു പരുക്ക് പറ്റിയതായാണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭൂചലനത്തെ തുടര്‍ന്ന് 36 തവണ തുടര്‍ ചലനങ്ങള്‍ ഉണ്ടായതായാണു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്. കൂടാതെ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടു നിന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2010ല്‍ തെക്കു കിഴക്കന്‍ ഇറാനില്‍ ഉണ്ടായ ഭൂചലനത്തില്‍ ഏഴു പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അന്നുണ്ടായത്. 2003ല്‍ തെക്കന്‍ നഗരമായ ബാമില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ മുപ്പതിനായിരത്തോളം പേരാണു മരിച്ചത്.