ഇരട്ട ജീവപര്യന്തം വിധിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി

ദില്ലി: ഇരട്ട ജീവപര്യന്തം വിധിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാവര്‍ക്കും ഒരു ജീവിതമേ ഉള്ളു അതുകൊണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കോടതി രാജ്യത്തെ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.