ഇന്‍ഫോസിസ് കാമ്പസില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശിനി കൊല്ലപ്പെട്ട നിലയില്‍

പൂണെ: കോഴിക്കോട് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനിയറെ പുണെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്ദമംഗലം പയ്യിമ്പ്ര സ്വദേശി രസീല രാജു(25) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കമ്പ്യൂട്ടറിന്റെ വയര്‍ ചുറ്റിഞെരിച്ച നിലയിലായിരുന്നു മൃതദേഹം . സംഭവത്തില്‍ അസം സേദശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ബാബന്‍ സൈക്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കമ്പനിയുടെ കെട്ടിടത്തിന്റെ ഒമ്പതാംനിലയിലായിരുന്നു  യുവതി ജോലിചെയ്തിരുന്നത് .ഇതിന് അ ടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവിലുള്ള ടീം മാനേജര്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആറുമാസമായി ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു. രണ്ടരമാസം മുമ്പ് നാട്ടില്‍ വന്നുപോയിരുന്നു. രസീലയുടെ പിതാവ് രാജു കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡാണ്. രാജുവും സഹോദരനും അടക്കം നാലുപേര്‍ പുണെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.