ഇന്റര്‍ യൂനിവേഴ്‌സിറ്റി പുരുഷ സോഫ്‌റ്റ്‌ബോള്‍: കാലിക്കറ്റ്‌ സര്‍വകലാശാലയ്‌ക്ക്‌ വെങ്കല മെഡല്‍

SOFT BALL WINNER TEAM- CALICUT UNIVERSITYആള്‍ ഇന്ത്യ ഇന്റര്‍ യൂനിവേഴ്‌സിറ്റി പുരുഷ സോഫ്‌റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ്‌ സര്‍വ്വവകലാശാല ടീമിന്‌ വെങ്കല മെഡല്‍. ജലന്തറിലെ ബഗ്‌ വാരയിലെ ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ ലൂസേഴ്‌സ്‌ ഫൈനലില്‍ പഞ്ചാബ്‌ യൂനിവേഴ്‌സിറ്റിയെ 10-7 ന്‌്‌ പരാജയപ്പെടുത്തിയാണ്‌ കാലിക്കറ്റ്‌ വെങ്കല മെഡല്‍ നേടിയത്‌. ലൗലി യൂനിവേഴ്‌സിറ്റി ഒന്നാം സ്ഥാനവും അമരാവതി യൂനിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടീം ക്യാപ്‌റ്റന്‍ ഫാറൂഖ്‌ കോളേജിലെ പി.പി. അജ്‌മല്‍, കോച്ച്‌ ജെ. കീര്‍ത്തന്‍, അസിസ്റ്റന്റ്‌ കോച്ച്‌ കെ. മുഹമ്മദ്‌ മുസ്‌തഫ, ടീം മാനേജര്‍ ഫസീല്‍ അസ്‌ഹര്‍ ഹസ്സന്‍ എന്നിവരുടെ നേത്യത്വത്തിലാണ്‌ കാലിക്കറ്റ്‌ സര്‍വ്വകലാശാല ടീം മത്സരിച്ചത്‌.