ഇന്റര്‍ യൂത്ത്‌ക്ലബ്‌ ഫുട്‌ബാള്‍ ടൂര്‍ണമെന്റ്‌

Story dated:Monday February 22nd, 2016,06 43:pm
sameeksha sameeksha

നെഹ്‌റു യുവകേന്ദ്രയുടെയും പരപ്പനങ്ങാടി ഡയമണ്ട്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ അഞ്ച്‌, ആറ്‌ തീയതികളില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാതല ഇന്റര്‍ യൂത്ത്‌ക്ലബ്‌ ഫുട്‌ബാള്‍ നടത്തുന്നു. നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയെറ്റ്‌ ചെയ്‌ത ക്ലബുകള്‍ക്ക്‌ ടീമുകളെ പങ്കെടുപ്പിക്കാം. താത്‌പര്യമുള്ള ക്ലബുകള്‍ ഫെബ്രുവരി 25 നകം 9809720088 9847064985 ല്‍ ബന്ധപ്പെടണം.