ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ധാരണയായി.

തിരു : ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു കീഴില്‍ വരുന്ന മെഡിക്കല്‍ എഞ്ചിനിയറിംഗ് കോളേജുകളുമായി സര്‍ക്കാര്‍ ധാരണയായി. അടുത്തവര്‍ഷത്തെ ഫീസ്, പ്രവേശനം തുടങ്ങിയ കാര്യങ്ങൡലാണ് ധാരണയിലെത്തിയിരിക്കുന്നത്. സര്‍ക്കാറിന് 50 ശതമാനം സീറ്റുകള്‍ വിട്ടുകൊടുക്കാമെന്ന് മാനേജുമെന്റുകള്‍ അറിയിച്ചിട്ടുണ്ട്.

എന്‍. ആര്‍. ഐ സീറ്റുകളില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനമായിരിക്കും സ്‌കോളര്‍ഷിപ്പിനായി ഉപയോഗപ്പെടുത്തുക. എന്‍. ആര്‍. ഐ സീറ്റുകളൊഴികെയുള്ള മെഡിക്കല്‍ സീറ്റുകളില്‍ 3.75 ലക്ഷം രൂപയും, എഞ്ചിനിയറിംഗ് സീറ്റുകളില്‍ 75,000 രൂപയും 1 ലക്ഷം രൂപ ഡിപ്പോസിറ്റുമാണ് ഫീസ.

സര്‍ക്കാര്‍ ഇനി മെഡിക്കല്‍ മാനേജ്‌മെന്റിന് കീഴിലുള്ള കോളജുകളുമായി മാത്രമാണ് ധാരണയില്‍ എത്താനുള്ളത്.