ഇന്ന് സ്വർണക്കടകൾ തുറക്കില്ല

കൊച്ചി: സ്വർണവ്യാപാരികൾ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്നു രാവിലെ മുതൽ നടക്കും. സ്വർണാഭരണങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ വാങ്ങൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സ്വർണവ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നത്.

ഹർത്താലിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. സ്വർണാഭരണ നിർമാതാക്കൾ, ഹാൾ മാർക്കിങ് സെന്‍ററുകൾ, റിഫൈനറികൾ, ഡൈ വർക്കിങ് സെന്‍ററുകൾ തുടങ്ങിയ സ്ഥാപനങ്ങളും ഹർത്താലിൽ പങ്കെടുക്കും.