ഇന്ന് വിജയദശമി

imagesതിരൂര്‍:വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കൊല്ലൂര്‍ മൂകാംബികയിലും തുഞ്ചന്‍പറമ്പിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. സാംസ്‌ക്കാരിക സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ക്ഷേത്രങ്ങളിലൊക്കെ വിദ്യാരംഭത്തിന് വന്‍ തിക്കാണ് അനുഭവപ്പെട്ടത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ചോടെ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. പാരമ്പര്യ എഴുത്താശാന്‍മാരും സാഹിത്യക്കാരന്‍മാരും ഇവിടെ കുരുന്നകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ചടങ്ങിന് തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍, കെ പി രാമനുണ്ണി, പി കെ ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രങ്ങള്‍ക്ക് പുറമെ നിരവധി സാംസ്‌ക്കാരിക സ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിരുന്നു.