ഇന്ന്‌ വിദ്യാരംഭം;ആദ്യക്ഷരം കുറിച്ച്‌ അറിവന്റെ ലോകത്തേക്ക്‌ കുരുന്നുകള്‍

kideducation1_Lതിരു: ഇന്ന്‌ വിദ്യാരംഭം. ആദ്യക്ഷരം കുറിച്ച്‌ അറിവന്റെ ലോകത്തേക്ക്‌ ആയിരക്കണക്കിന്‌ കുരുന്നുകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ചടങ്ങുകളോടെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കുകയാണ്‌.

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്‌ ക്ഷേത്രം, എറണാകുളം പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം ഐരാണിമുട്ടം, തുഞ്ചന്‍ സ്‌മാരകം തുടങ്ങിയയിടങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുകയാണ്‌. വിവിധ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ചടങ്ങുകള്‍ നടക്കുന്നുണ്ട്‌. നിരവധി പ്രമുഖര്‍ കുരുന്നുകള്‍ക്ക്‌ ആദ്യക്ഷരം കുറിക്കാന്‍ വിവധ കേന്ദ്രങ്ങളിലുണ്ട്‌.