ഇന്ധനവില രണ്ടര രൂപ കുറയും

മുംബൈ: രാജ്യത്ത് ഇന്ധനവില രണ്ടര രൂപ കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവിലയില്‍ കുറവ് വരുന്നത്.

നികുതി ഇനത്തില്‍ ഒന്നര രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറയ്ക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.