ഇന്ധനവില ; പെട്രോളിന് 3.7 രൂപ, ഡീസലിന് 1.90 രൂപയും കൂടി

petrolദില്ലി: രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 7 പൈസയും ഡീസലിന് ഒരു രൂപ 90 പൈസയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര തലത്തില്‍ ക്രൂഡോയില്‍ വില കുറച്ചുകാലമായി കുത്തനെ ഇടിയുകയാണ്.

ഇതോടെ, രണ്ട് തവണയായി ഡീസലിന് ഈ മാസം 3.37 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധവ വില ഒടുവില്‍ പുതുക്കിയ മാര്‍ച്ച് 1ന് ഡീസലിന് 1.47 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം, പെട്രോള്‍ വില 3.02 രൂപ കുറച്ചിരുന്നു. പെട്രോളിന് തുടര്‍ച്ചയായി ഏഴ് തവണ വില കുറച്ചതിനു ശേഷമുണ്ടായ ആദ്യ വര്‍ദ്ധനവാണിത്.
ശരാശരി ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും ഒന്ന്, 16 തീയതികളിലാണ് പെട്രോള്‍, ഡീസല്‍ വില പുനര്‍നിശ്ചയിക്കുന്നത്.