ഇന്ദു വധം: സുഭാഷ് റിമാന്റില്‍

കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷകയായിരുന്ന ഇന്ദുവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ എന്‍ഐടിയിലെ അധ്യാപകനായ സുഭാഷിനെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ്് ചെയ്തു.. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

 
2011 ഏപ്രില്‍ 24ന് തിരവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുള്ള 26347 എക്‌സപ്രസ്സ് ട്രെയിനിലെ യാത്രക്കിടയിലാണ് ഇന്ദു കൊല ചെയ്യപ്പെട്ടത്. രണ്ട് വര്‍ഷമായി ഇന്ദുവുമായി പ്രണയത്തിലായിരുന്ന സുഭാഷിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 
യാത്രമദ്ധ്യ ട്രെയിന്‍ ആലുവ പാലത്തിന് മുകളിലെത്തിയപ്പോള്‍ ട്രെയിനിന്റെ വാതില്ക്കല്‍ നിന്നിരുന്ന ഇന്ദുവിനെ തള്ളി താഴെയിട്ടു എന്നാണ് സുഭാഷിന്റെ മൊഴി.