ഇന്ദുവിന്റെ മരണം; അധ്യാപകന്‍ അറസ്റ്റില്‍

തിരു: ഗവേഷക വിദ്യാര്‍ത്ഥിയായ ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തെ തുടര്‍ന്ന് സുഹൃത്തും അധ്യാപകനുമായ സുഭാഷിനെ പോലീസ് അറസ്റ്റുചെയ്തു. വീട്ടില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് ഇന്ദുകൊല്ലപ്പെട്ടത്.

ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ ഗവേഷണം നടത്തിവരികയായിരുന്ന ഇന്ദു. കോഴിക്കോട് എന്‍ഐടിയിലെ അധ്യാപനാണ് സുഭാഷ്.

കഴിഞ്ഞ ഏപ്രിലിലാണ് ഇന്ദുവിനെ കാണാതാകുന്നതും പിന്നീട് ആലുവ പുഴയില്‍ നിന്ന് ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയതും. സംഭവത്തില്‍ ആദ്യ നിഗമനം ഇന്ദു ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു വെന്നാണ്.

എന്നാല്‍ ഇന്ദുവിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനാണ് ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ദു വേറെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ഈ വിവാഹത്തില്‍ നിന്ന് ഇന്ദു പിന്‍മാറാണമെന്ന സുഭാഷിന്റെ ആവശ്യം ഇന്ദു തള്ളിയതാണ് ഇന്ദുവിനെ കൊലപ്പെടുത്തുന്നതില്‍ എത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അതെ സമയം അന്വേഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.