ഇന്ത്യാ പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതി.

ദില്ലി: ഇന്ത്യാ പാക്ക് ക്രിക്കറ്റിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഡിസംബര്‍, ജനുവരി, മാസങ്ങളില്‍ മത്സരം ഇന്ത്യയില്‍ നടക്കും. അഞ്ചുവര്‍ഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് 2008 ലാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കായിക ബന്ധം വേര്‍പ്പെടുത്തിയത്.

ഇന്ത്യ പാക് വിദേശ മന്ത്രാലയങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.