ഇന്ത്യയ്‌ക്ക്‌ 278 റണ്‌സിന്റെ വിജയം;സംഗക്കാര വിടവാങ്ങി

cricketകൊളംബോ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ജയം. ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ കുമാര്‍ സംഗക്കാര പരാജയത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിടവാങ്ങി.18 റണ്‍സാണ്‌ വിടവാങ്ങല്‍ മത്സരത്തില്‍ സംഗക്കാര നേടിയത്‌. 278 റണ്‍സിനാണ്‌ ഇന്ത്യ വിജയം നേടിയത്‌. അശ്വിന്റെ അഞ്ച്‌ വിക്കറ്റ്‌ നേട്ടമാണ്‌ ഇന്ത്യയ്‌ക്ക്‌ തുണയായത്‌.

413 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ 134 റണ്‍സിന്‌ ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യ 393, 325/8, ശ്രീലങ്ക 306, 134 എന്നിങ്ങനെയാണ്‌ രണ്ടാം ടെസ്റ്റിലെ സ്‌കോര്‍. അശ്വിന്‍ 42 റണ്‍ വഴങ്ങിയാണ്‌ അഞ്ച്‌ വിക്കറ്റെടുത്തത്‌. അമിത്‌ മിശ്ര 29 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്ന്‌ വിക്കറ്റ്‌ നേടി. പേസര്‍മാരായ ഉമേഷ്‌ യാദവും ഇഷാന്ത്‌ ശര്‍മയും ഓരോ വിക്കറ്റ്‌ വീതവും നേടി.

അഞ്ചാംദിനത്തില്‍ ഇന്ത്യന്‍ സ്‌പിന്‍ ബോളര്‍മാരുടെ മുന്നേറ്റത്തിന്‌ മുന്നില്‍ പതറുന്ന ശ്രീലങ്കന്‍ ബോളര്‍മാരുടെ ദയനീയ കാഴ്‌ചയാണ്‌ കാണാനായത്‌. ഓപ്പണര്‍ കരുണരത്‌നെയാണ്‌ ശ്രീലങ്കയ്‌ക്കുവേണ്ടി ഏറ്റും ഉയര്‍ന്ന സ്‌കോര്‍ നേടയിത്‌. 46 റണ്‍സ്‌.