ഇന്ത്യയില്‍ നിന്ന് ഫോണ്‍ വിളിച്ച് 25 കോടി തട്ടി.

വാഷിംങ്ടണ്‍: ഇല്ലാത്ത ഓണ്‍ലൈന്‍ വായ്പ്പയുടെ പേരില്‍ ഇന്ത്യയിലെ കോള്‍സെന്ററുകളില്‍ നിന്ന് ഫോണ്‍വിളിച്ച് അമേരിക്കയില്‍ വന്‍തട്ടിപ്പ്. അമേരിക്കയിലെ ഇടപാടുകാരില്‍ നിന്ന് ഇടപാടുകാരില്‍ നിന്ന് 50 ലക്ഷം ഡോളറിലധികം തട്ടിപ്പ് നടത്തിയ കാലിഫോര്‍ണിയന്‍ കമ്പനി കുരുക്കിലായി.

ഇല്ലാത്ത വായ്പ്പയുടെ പേരില്‍ 10,000-ല്‍ അധികം ആളുകളെ കോള്‍സെന്ററുകളില്‍ നിന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തിയത്.
2 വര്‍ഷത്തിനിടെ 2 കോടി വിളികള്‍ ഇന്ത്യയിലെ കോള്‍സെന്ററുകളില്‍ നിന്ന് അമേരിക്കയിലെ വായ്പ്പാന്വേഷകര്‍ക്ക് ലഭിച്ചു. ഓരോ വിളിയിലും 300 ഡോര്‍മുതല്‍ 200 ഡോളര്‍വരെ ആവശ്യപ്പെട്ട് നടത്തിയ തട്ടിപ്പില്‍ 2 വര്‍ഷത്തിനിടെ 50 ലക്ഷം ഡോളറാണ് തട്ടിയെടുത്തത്.