ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങളില്ല; പ്രധാനമന്ത്രിക്ക് കരസേനാമേധാവിയുടെ കത്ത്.

ദില്ലി: രാജ്യസുരക്ഷയെ കുറിച്ച് അതീവഗൗരവമേറിയ കത്ത് കരസേനാമേധാവി വി.കെ സിംങ് മാര്‍ച്ച് 12ന് പ്രധാനമന്ത്രിക്കു കൈമാറി. കത്തില്‍ രാജ്യസുരക്ഷയ്ക്കാവശ്യമായ ആയുധങ്ങളും വെടിമരുന്നും നമുക്കില്ലെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. കരസേനയുടെ ടാങ്ക്‌റെജിമെന്റിന് ആവശ്യമായ വെടിമരുന്നില്ലെന്നും എയര്‍ഫോഴ്‌സിന്റെ പ്രതിരോധആയുധങ്ങള്‍ 97 ശതമാനവും കാലപ്പഴക്കം ചെന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

 

 

 

ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും അനുകൂലമായ നിലപാടില്ലാത്തതിനാലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നുംസൈന്യത്തിനാവശ്യമായവെടിമരുന്നുകളും യന്ത്രസാമഗ്രികളും പെട്ടെന്നു ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സൈനികവാഹനം വാങ്ങിയതിലെ കൈക്കൂലി വാഗ്ദാനത്തെ കുറിച്ചുള്ള വി.കെ സിംങിന്റെ അഭിമുഖം വിവാദമായിരുന്നു. ഇതില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച വേളയിലാണ് വി.കെ സിംങ് പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം പുറത്തുവന്നിരിക്കുന്നത്. വി.കെ സിംങിനെ മാര്‍ച്ച 30 ന് സി.ബി.ഐ ചോദ്യം ചെയ്യാനിരിക്കുകയാണ്.