ഇന്ത്യക്കാര്‍ക്ക്‌ ആശ്വാസമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ഡെസ്‌ക്‌

Untitled-1 copyജിദ്ദ: ജിദ്ദയില്‍ ഇന്ത്യക്കാര്‍ക്ക്‌ ആശ്വാസമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ഡെസ്‌ക്‌ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യക്കാര്‍ക്ക്‌ തങ്ങളുടെ ഏത തരത്തിലുള്ള പരാതികള്‍ ബോധിപ്പിക്കാനും മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കുന്നതിനുമെല്ലാം ഏറെ സഹായകരമാണ്‌ ഈ പുതിയ സംവിധാനം.

മരണം, അറസ്റ്റ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, നിയമപരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങി കോണ്‍സുലേറ്റ്‌ പകല്‍ സമയത്ത്‌ നേരത്തെ നിര്‍വഹിച്ചിരുന്ന സേവനങ്ങളും ഇനി ഇരുപത്തിനാലു മണിക്കൂര്‍ ലഭ്യമാകും. ടെലഫോണ്‍, വാട്‌സ്‌ആപ്പ്‌, ഇമെയില്‍ തുടങ്ങിയവ വഴിയും സെന്ററുമായി ബന്ധപ്പെടാവുന്നതാണ്‌.
iwrc@cgijeddah.com എന്ന ഇമെയില്‍ വിലാസത്തിലോ 8002440003 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാം. പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ രേഖാമൂലം പരാതികള്‍ സെന്ററില്‍ നല്‍കണം.