ഇനി സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം

സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഗുണനിലവാര നിയന്ത്രണ സംവിധാനമായ ഹാള്‍ മാര്‍ക്കിംഗ് നിര്‍ബന്ധമാക്കും. കേന്ദ്ര ഗവണ്‍മെന്റ് ഈ നിര്‍ദ്ദേശത്തിന് അനുമതി നല്‍കി.

പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ നിലവില്‍ അതിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മാര്‍ഗങ്ങളില്ല. സ്വര്‍ണ്ണത്തിന് ഏറ്റവും അധികം ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ.

കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ആണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് അംഗീകാരം നല്‍കുന്നത്.