ഇനി സ്വര്‍ണം വിറ്റാല്‍ പണമായി 10,000 മാത്രം കിട്ടും

മുംബൈ: അത്യാവശ്യത്തിന് പണത്തിനായി സ്വര്‍ണം വിറ്റ് പണം സമാഹരിക്കാമെന്ന് മോഹം ഇനി ആര്‍ക്കും വേണ്ട. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് ഒരു ദിവസം പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറച്ച് ഫിനാന്‍സ് ബില്ല് ഭേദഗതി വരുത്തി.

പുതുക്കിയ ഈ നിയമം ഏപ്രില്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. വിറ്റ സ്വര്‍ണത്തിന്റെ 10,000 കഴിച്ചുള്ള ബാക്കി വരുന്ന തുക ചെക്കായോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ കൈമറാവുന്നതാണ്.

അതെസമയം ഇതിനെ ഏതെങ്കിലും തരത്തില്‍ ശരിയായരീതിയിലെല്ലാതെ ജ്വല്ലറികളോ സ്വര്‍ണ വ്യാപാരികളോ ഒന്നില്‍ കൂടുതല്‍ തവണകളായി വാങ്ങിച്ചതായി കാണിച്ചാല്‍ തികുതി വകുപ്പ് പിടികൂടുമെന്ന് മുന്നറിയിപ്പുണ്ട്. ഒരേ കുടുംബത്തിലെ പലരിലൂടെ വില്‍പന നടത്തിയാലും നികുതി വകുപ്പ് പിടികൂടും.

ബാങ്കിങ് ഇടപാടുകള്‍ സാധാരണമല്ലാത്ത സാധാരണക്കാരായ ഗ്രാമീണരെയായിരിക്കും ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക