ഇനി മുതല്‍ മദ്യം വാങ്ങാനും കഴിക്കാനും 21 വയസ്സാകണം

തിരു:  മദ്യപിക്കുന്നതിനും മദ്യം വാങ്ങുന്നതിനുമുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി ഉയര്‍ത്തിക്കൊണ്ടുള്ള അബകാരിനിയമഭേദഗതി ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ കൊണ്ടുവരും.
നിലവിലെ അബകാരി നിയമമനുസരിച്ച് മദ്യം വാങ്ങാനും കുടിക്കനാുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്.എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി27 മുതല്‍ ഓര്‍ഡിനന്‍സിലൂടെ ഇത് ഉയര്‍ത്തിയിരുന്നു. ഇതാണ് നിയമമായി മാറ്റാനൊരുങ്ങുന്നത്.

സിനിമകളില്‍ മദ്യപാനരംഗം കാണിക്കുമ്പോള്‍ നല്‍കേണ്ട മുന്നറിയിപ്പ് സംബന്ധിച്ച നിബന്ധനകളും ബില്ലിലുണ്ട്. സ്‌ക്രീനിന്റെ പത്തിലൊന്ന് വലുപ്പത്തില്‍ ഈ വിവരം പ്രദര്‍ശിപ്പിച്ചില്ലങ്കില്‍ ആറുമാസം വരെ തടവോ ആയിരം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാക്കും.