ഇനി പെട്രോളിനും ഗോവയില്‍ വന്‍വിലക്കുറവ്.

പനാജി: പെട്രോളിന് ലിറ്ററിന് ഗോവയില്‍ 11 രൂപ കുറച്ചു. ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് പെട്രോളിന്റെ വാറ്റ് നികുതി 0.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
നികുതിയില്‍ ഈ കുറവ് വരുന്നതോടെ ഗോവയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 55 രൂപയായി കുറയും. ചര്‍ച്ചയ്ക്ക് ശേഷം ബജറ്റ് പാസ്സാക്കുന്നതോടുകൂടി പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
ഇതിനുപുറമെ സംസ്ഥാനത്തെ വിമാന ഇന്ധനത്തിന്റെ വാറ്റ് നികുതിയും 22 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇത് ഗോവയിലേക്ക് സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുന്ന വിമാനകമ്പനികള്‍ക്ക് വളരെയേറെ പ്രയോജനകരമാകും.
ഗോവയില്‍ ഏകദേശം 5.33 ലക്ഷം ഇരുചക്രവാഹനങ്ങളാണുള്ളത്. പുതുക്കിയ പെട്രോള്‍ വിലയില്‍ ഏറെ ആശ്വാസം കിട്ടിയതും ഇവര്‍ക്കുതന്നെയാണ്.