ഇനി ഇമെയില്‍ വഴി ചുംബനങ്ങള്‍ കൈമാറൂ….

കാമുകി കാമുകന്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത. ചുംബനങ്ങളിനി ഇ മെയിലില്‍ അയക്കാം . ബര്‍ബറിയാണ് ഗൂഗിളുമായി ചേര്‍ന്ന് പ്രണയ ജോഡികള്‍ക്കായി ഈ അവസരം ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം ലഭിക്കാനായി Kisses.Burberry.com എന്ന സൈറ്റിലേക്ക് ലോഗിങ്ങ് ചെയ്യുക. പിന്നീട് ടച്ച് സ്‌ക്രീന്‍ ഫോണിലോ ഡസ്‌ക് ടോപ്പ് ക്യാമറയിലോ ചുണ്ടുകള്‍ ചേര്‍ത്ത് വെച്ച് ചുംബിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് ചുംബിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട കേട്ടോ. ബര്‍ബറിയില്‍ പ്രതേ്യകം ഉണ്ടാക്കിയിട്ടുള്ള ക്വിക് കിസ്സുകളും ഉണ്ട്.

കൂടാതെ ഇനി ചുംബനം അയക്കുമ്പോള്‍ കളര്‍ഫുള്‍ ചുംബനം തന്നെ നിങ്ങള്‍ക്ക് നല്‍കാം. ചുംബനം അയക്കുന്നതിന് മുമ്പ് ഇഷ്ടമുള്ള നിറം തിരഞ്ഞെടുത്ത് ചുണ്ടിന്റെ കളര്‍ മാറ്റിയാണ് ഇത്തരം ചുംബന സന്ദേശങ്ങള്‍ അയക്കുക. ഇനി ഈ ചുംബനം അയച്ച ആളുടെ അടുത്തേക്ക് എത്തുന്നത് നമുക്ക് ആനിമേഷന്‍ രൂപത്തില്‍ കാണാന്‍ കഴിയും.

കൂടാതെ ബര്‍ബറി സൈറ്റിലെ വേള്‍ഡ് കിസ്സില്‍ ഏത് സിറ്റിയാണ് ഏറ്റവും റൊമാന്റിക് എന്നും ആരാണ് കൂടുതല്‍ ചുംബനങ്ങള്‍ അയക്കുന്നത് എന്നും കണ്ടെത്താവുന്നതുമാണ്.

 

Related Articles