ഇത്‌ പ്രതീക്ഷയുടെ പുലരി; പ്രധാനമന്ത്രി

Modi-speechദില്ലി: ഇത്‌ പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടേയും പുലരിയാണെന്ന്‌ പ്രാധനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ 69 ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌തു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. ഭാരതീയരുടെ ലളിതമായ ജീവിതവും ഐക്യവുമാണ്‌ രാഷ്ട്രത്തിന്റെ ശക്തി. വര്‍ഗ്ഗീയതയോടും വിഘടനവാദത്തോടും സന്ധിയില്ല. 125 കോടി ഭാരതീയരും ഒന്നിക്കുന്ന ടീമാണ്‌ ഇന്ത്യ. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ഒന്നും അനുവദിക്കില്ല. സാമുദായിക ഭിന്നതകള്‍ക്ക്‌ രാജ്യത്ത്‌ ഇടമില്ലെന്നും മോദി പറഞ്ഞു.

സര്‍ക്കാറിന്റെ എല്ലാ പദ്ധതികളും ദരിദ്രര്‍ക്കുവേണ്ടിയുള്ളതാണ്‌. ദരിദ്രര്‍ക്ക്‌ വേണ്ടി ബാങ്കുകള്‍ തുറക്കപ്പെട്ടു. അവര്‍ക്കും ധനസംരക്ഷണത്തെക്കുറിച്ച്‌ അതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ മനസ്സിലായി. രാജ്യത്താകമാനം 17 കോടി അക്കൗണ്ടുകളും 20,000 കോടി രൂപയുടെ നിക്ഷേപവും അവരില്‍ നിന്നുണ്ടായി.

സ്വച്ഛ്‌ ഭാരത്‌ അഭിയാന്‍ പദ്ധതിയും വന്‍വിജയമാണ്‌ നേടയിത്‌. കുട്ടികളടക്കം ലക്ഷക്കണക്കിന്‌ പേര്‍ അതില്‍ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിരവധി ജനസഹായ പദ്ധതികളാണ്‌ കഴിഞ്ഞവര്‍ഷം തുടങ്ങിയത്‌. രാജ്യവ്യാപകമായി സ്‌കൂളുകളില്‍ 4.25 ലക്ഷം മൂത്രപ്പുരകളാണ്‌ തുറന്നത്‌. ഒരുപ്രഖ്യപനമില്ലാതെയാണ്‌ രാജ്യത്തിന്‌ പുറത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷം വന്‍അഴിമതി നടത്തിയവരാണ്‌ അഴിമതിയെക്കുറിച്ച്‌ സര്‍ക്കാരിനെ ഉപദേശിക്കുന്നതെന്ന്‌ പ്രതിക്ഷത്തെ മോദി പരിഹസിച്ചു. അവരുടെ അഴിമതി മറക്കാന്‍ സര്‍ക്കാരിനെതിരെ കള്ളആരോപണങ്ങളുയര്‍ത്തി. പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചു. ജനാധിപത്യത്തിന്‌ കളങ്കമാണിത്‌. ഇനിയെങ്കിലും പ്രതിപക്ഷം ഈ സമരം നിര്‍ത്തി രാഷ്ട്ര പുരോഗതിക്കായി ഭരണപക്ഷത്തിനൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു.