ഇടുക്കിയില്‍ വീണ്ടും ഭൂചലനം

കട്ടപ്പന: ഇടുക്കിയില്‍ ഇന്നു പുലര്‍ച്ചെ 3.45 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി. കട്ടപ്പന, ചെറുതോണി, വളക്കോട്, പീരുമേട്, കുമളി എന്നീ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇടുക്കി അണക്കെട്ടിനടുത്തും കുളമാവിലും ആലടിയിലും സ്ഥാപിച്ചിട്ടുള്ള ഭുകമ്പമാപിനികളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം പ്രഭവകേന്ദ്രമായ ഉളുപ്പുണിയോട് അടുത്ത് പ്രദേശമാണ് പ്രഭവകേന്ദ്രം.

ഇപ്പോഴുണ്ടായ ഭൂചലനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.