ഇഖ്‌ബാല്‍ മലയിലിന്റെ നിര്യാണത്തില്‍ താനൂര്‍ പ്രസ്‌ഫോറം അനുശോചനിച്ചു

താനൂര്‍: പരപ്പനങ്ങാടിയിലെ മംഗളം ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനും പൊതുപ്രവര്‍ത്തനും പരപ്പനങ്ങാടി പ്രസ്‌ഫോറം മുന്‍ പ്രസിഡന്റുമായിരുന്ന ഇഖ്‌ബാല്‍ മലയിലിന്റെ നിര്യാണത്തില്‍ താനൂര്‍ പ്രസ്‌ഫോറം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡന്റ്‌ ഉബൈദുള്ള താനൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേമനാഥ്‌ താനൂര്‍, ഷയിന്‍ പൂതേരി, ഇ.ആദര്‍ശ്‌, റസാഖ്‌ തെക്കയില്‍, വി പി ശശികുമാര്‍, കെ ടി ഇസ്‌മായില്‍, ഏ.പി സുബ്രഹ്മണ്യന്‍, റഷീദ്‌ മോര്യ എന്നിവര്‍ സംസാരിച്ചു.