ഇഖ്‌ബാല്‍ മലയിലിന്റെ നിര്യാണത്തില്‍ കേരള പത്രവര്‍ത്തക അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

mohamed iqbalപരപ്പനങ്ങാടി: കഴിഞ്ഞ ദിവസം നിര്യാതനായ പത്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായി ഇഖ്‌ബാല്‍ മലയിലിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

പരപ്പനങ്ങാടി പ്രസ്സ്‌ഫോറം സെക്രട്ടറി സ്‌മിത അത്തോളി സ്വാഗതം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക്‌ പ്രസിഡന്റ്‌ കെ പി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ അധ്യക്ഷതവഹിച്ചു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പ്രവീണ്‍ തോട്ടത്തില്‍, ബിനീഷ്‌ വള്ളിക്കുന്ന്‌, സി പി വത്സന്‍, ഹംസ കടവത്ത്‌, എം പി മുഹമ്മദ്‌, കുഞ്ഞിമോന്‍, ഹമീദ്‌, മുഹമ്മദ്‌ ഇഖ്‌ബാല്‍, ബാലന്‍ വള്ളിക്കുന്ന്‌, ബാലന്‍ മാസ്‌റ്റര്‍, പ്രശാന്ത്‌ കുമാര്‍, പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.