ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം പന്ത്‌ നെഞ്ചില്‍ കൊണ്ട്‌ മരിച്ചു

08-1436330694-cricketലണ്ടന്‍: മത്സരത്തിനിടെ നെഞ്ചില്‍ പന്ത്‌ കൊണ്ട ബാവലന്‍ പത്മനാഥന്‍(24) എന്ന തമിഴ്‌ വംശജനായ യുവക്രിക്കറ്റര്‍ മരിച്ചു. ബ്രിട്ടീഷ്‌ തമിഴ്‌ ലീഗ്‌ ക്രിക്കറ്റ്‌ മത്സരത്തിനിടെയാണ്‌ അപകടം സംഭവിച്ചത്‌. ഇംഗ്ലണ്ടിലെ സറെയില്‍ നടന്ന ലീഗ്‌ മത്സരത്തില്‍ മാനിപായി പാരിഷ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബിനുവേണ്ടിയാണ്‌ ബവാലന്‍ കളിച്ചത്‌.

2014 നവംബറില്‍ സിഡ്‌നിയില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെ കഴുത്തില്‍ പന്തുകൊണ്ട്‌ ആസ്‌്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ്‌ മരണപ്പെട്ടതിന്റെ നടുക്കം മാറും മുമ്പാണ്‌ മൈതാനത്ത്‌ മറ്റൊരു ദുരന്തം നടന്നിരിക്കുന്നത്‌.

ലോങ്‌ ഡിട്ടന്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഞായറാഴ്‌ച നടന്ന ബ്രിട്ടീഷ്‌ തമിഴ്‌ ക്രിക്കറ്റ്‌ ലീഗിലെ മൂന്നാം ഡിവിഷന്‍ മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടയിലാണ്‌ ബവാലന്റെ നെഞ്ചില്‍ പന്ത്‌കൊണ്ടത്‌. വേദനകൊണ്ട്‌ ഗ്രൗണ്ടില്‍ വീണ്‌ ബവാലനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്‌ച മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

ശ്രീലങ്കയിലെ ജാഫ്‌നയിലെ കോളേജ്‌ വിദ്യാര്‍ത്ഥിയാണ്‌ ബവാലന്‍