ആഹ്ലാദപ്രകടനത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ 5 ലീഗ്‌ പ്രര്‍ത്തകര്‍ക്കെതിരെ കേസ്‌

Untitled-1 copyകൊണ്ടോട്ടി: ലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെ യുവതിയെ വീട്ടുമുറ്റത്ത്‌ കയറി മര്‍ദിച്ച സംഭവത്തില്‍ അഞ്ച്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ കൊണ്ടോട്ടി പോലീസ്‌ കേസെടുത്തു. കിഴിശേറി തവനൂര്‍ അബ്ദുള്‍ അസീസ്‌, തേക്കും തോട്ടത്തില്‍ ഇന്‍തിയാസ്‌, പടിഞ്ഞാറ്റിക്കല്‍ ഷംസുദ്ദീന്‍, ഷിഹാബ്‌, മുനീഷ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

മുതുവല്ലൂര്‍ നാലാം വാര്‍ഡ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ രജിതയെയാണ്‌ സംഘം മര്‍ദിച്ചത്‌. പത്തോളം വരുന്ന സംഘം ഗേറ്റ്‌ തള്ളിത്തുറന്ന്‌ അകത്തുകയറി വീട്ടിന്റെ മുറ്റത്തു നില്‍ക്കുകയായിരുന്ന രജിതയെ മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ ഭര്‍ത്താവിനും സഹോദരനും പിരിക്കേറ്റതായും പരാതിയില്‍ പറയുന്നു. വിവരമറിഞ്ഞ്‌ നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.