ആസ്‌തി- ബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍ നല്‍കണം

ജില്ലാ ലേബര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന എല്ലാ ട്രേഡ്‌ യൂനിയനുകളുടെയും പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറര്‍, മറ്റ്‌ ഔദ്യോഗിക ഭാരവാഹികള്‍ എന്നിവര്‍ 2015 ലെ ആസ്‌തി- ബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍ ജൂണ്‍ 30 നകം കേരള ലോകായുക്ത, ലെജിസ്ലേറ്റീവ്‌ കോംപ്ലക്‌സ്‌, വികാസ്‌ ഭവന്‍ (പി.ഒ), തിരുവനന്തപുരം, 695033 വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന്‌ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സ്റ്റേറ്റ്‌മെന്റ്‌ സമര്‍പ്പിക്കേണ്ട നിര്‍ദിഷ്‌ട ഫോമുകള്‍ (എ.,ബി.,സി) lokayuktakerala.gov.in ല്‍ ലഭ്യമാണ്‌.