ആശാരിതാഴം പാലം ഉദ്‌ഘാടനം ചെയ്‌തു

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കുണ്ടൂര്‍ ആശാരിത്താഴം പാലം ഉദ്‌ഘാടനവും വിവിധ റോഡുകളുടെ സമര്‍പ്പണവും മന്ത്രി പി കെ അബ്ദുറബ്ബ്‌ നിര്‍വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സഫിയ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

 

വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച്‌ പൂര്‍ത്തിയാക്കിയ കൊടിഞ്ഞിക്കാട്‌-കൊളക്കാട്ട്‌പാടം റോഡ്‌, മെതുവില്‍താഴം പാലംകുന്ന്‌ റോഡ്‌, നന്നമ്പ്ര പള്ളി-കുന്നുംപുറം റോഡ്‌, പയ്യോളി അംഗന്‍വാടി റോഡ്‌, പടിക്കത്തായം കൊളക്കാട്ട്‌പാടം റോഡ്‌, കൊടിഞ്ഞിയത്ത്‌ താഴം തട്ടത്തലം റോഡ്‌, കരവാരത്തൊടി-മച്ചിങ്ങത്താഴം റോഡ്‌, കൊടിഞ്ഞിയത്ത്‌ താഴം-കുഴിയംപറമ്പ്‌ റോഡ്‌, കീരിയാട്ടുപുറായി-നന്നമ്പ്ര പള്ളി കുന്നുംപുറം റോഡ്‌, എച്ചിക്കുപ്പ-ഉളുന്താര്‍ റോഡ്‌, കുണ്ടൂര്‍-കൊടിഞ്ഞി പമ്പ്‌ഹൗസ്‌ റോഡ്‌, ചിറയില്‍ മൂസ ഹാജി സ്‌മാരക റോഡ്‌, മംഗലക്കാട്‌ പന്തപ്പിലാക്കല്‍ റോഡ്‌ എന്നിവയുടെ സമര്‍പ്പണമാണ്‌ നടത്തിയത്‌.

 

അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ അനീസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ബ്ലോക്ക്‌ മെമ്പര്‍ എലിമ്പാടന്‍ ഹംസ, വൈസ്‌ പ്രസിഡന്റ്‌ അബ്ദുസ്സലാം നിലങ്ങത്ത്‌, സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ കാവുങ്ങല്‍ ഫാത്തിമ, കുഞ്ഞിമൊയ്‌തീന്‍ എന്ന ബാപ്പുട്ടി, ആസ്യ തേറാമ്പില്‍, സെക്രട്ടറി കോയ വെള്ളക്കാന്‍തൊടി, സി അബൂബക്കര്‍ ഹാജി, കെ പി കെ തങ്ങള്‍, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, പി ബീരാന്‍കുട്ടി ഹാജി, പി ഇബ്രാഹീം കുട്ടി, ടി സി അഹമ്മദ്‌ കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.