ആവേശക്കടലായി വടംവലി മല്‍സരം

പരപ്പനങ്ങാടി: മെയ്‌വഴക്കവും ആത്മബലവും കരുത്തായി, കൈകളില്‍ ആവാഹിച്ച് മൈതാനത്ത് എതിര്‍ ടീമിലെ മല്ലന്‍മാരെ വടത്തില്‍ കുരുക്കി വലിച്ചിട്ടപ്പോള്‍ പരപ്പങ്ങാടിയിലെ വടംവലി ആരാധകര്‍ ആവേശ തിമിര്‍പ്പിലായി.

റോക്കോക്കോ യുവശക്തി പരപ്പനങ്ങാടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഒന്നാമത് അഖില കേരള വടംവലി മത്സരം നാട്ടിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. രാത്രിയില്‍ ഫഌ്്ഡ്‌ലിറ്റിന്റെ മഞ്ഞവെളിച്ചത്തില്‍ ഓരോ മത്സരത്തിന്റെയും വടം മുറുകിയപ്പോള്‍ ഒടുക്കം ഇടുക്കിയില്‍ നിന്ന് മലയിറങ്ങിവന്ന സെന്റ് മേരീസ് മുട്ടം കളിയിലെ കേമന്‍മാരായി.

സൂപ്പര്‍സ്റ്റാര്‍ മുസ്ല്യാരങ്ങാടിയാണ് രണ്ടാമതെത്തിയത്.