ആവേശകരമായ പത്തിരി പരത്തല്‍ മത്സരം

02 july Valiyad Schoolകോഡൂര്‍: റംസാനിനോടനുബന്ധിച്ച്‌ വലിയാട്‌ യു.എ.എച്ച്‌.എം.എല്‍.പി സ്‌ക്കൂളില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച പത്തിരി പരത്തല്‍ മത്സരം ആവേശകരമായി. സ്‌കൂള്‍ അധ്യാപകരായ നസീമ ജാസ്‌മീന്‍, ജൌഹറ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.
കുറഞ്ഞ സമയത്തില്‍, ഏറ്റവും നന്നായി പത്തിരി പരത്തിയ ഒന്നാം ക്ലാസിലെ ഫാത്തിമ നഷ പി.പി.യുടെ പ്രതിനിധി റഹ്മത്ത്‌ ഒന്നാം സ്ഥാനവും രണ്ടാം ക്ലാസിലെ ഫഹീമിന്റെ പ്രതിനിധി ലൈല രണ്ടാം സ്ഥാനവും നാലാം ക്ലാസിലെ ആയിശ നദയുടെ പ്രതിനിധി സീനത്ത്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.