ആലുവയില്‍ 16 ബംഗ്ലാദേശികളെ പിടികൂടി.

ആലുവ: ആലുവയുടെ സമീപ പ്രദേശങ്ങളില്‍ ജോലിചെയ്തിരുന്ന 16 ബംഗ്ലാദേശി സ്വദേശികളെ ശരിയായ യാത്രാ രേഖകള്‍ ഇല്ലാത്തതിനാല്‍ പോലീസ് പിടികൂടി.

ആലുവ മേഖലയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നിരന്തരം ഫോണ്‍കോളുകള്‍ പോകുന്നുണ്ടെന്ന് സൈബര്‍സെല്‍ വിവരം നല്‍കിയതനുസരിച്ച് പോലീസ് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

മറ്റ് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇവര്‍ ബംഗ്ലാദേശില്‍ നിന്ന് പുഴ നീന്തി കടന്നാണ് ഇന്ത്യയിലെത്തിയതെന്നാണ് ലഭിച്ചതെന്ന് വിവരം.