ആലങ്കോട്‌ പഞ്ചായത്തില്‍ വഴിയോര തണല്‍ പദ്ധതിക്ക്‌ തുടക്കമായി

shutterstock-plant-roots-537x331സോഷല്‍ ഫോറസ്‌ട്രി ഡിവിഷന്റെ സഹകരണത്തോടെ ആലങ്കോട്‌ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വഴിയോര തണല്‍ പദ്ധതി പഞ്ചായത്തിലെ കാളച്ചാലില്‍ മരം നട്ട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌്‌ റഫീക്ക്‌ കിഴിക്കര ഉദ്‌ഘാടനം ചെയ്‌തു. പദ്ധതി പ്രകാരം ആറ്‌ ലക്ഷം ചെലവഴിച്ച്‌ സംസ്ഥാനപാതയിലെ 10 കിലോമീറ്ററോളം സ്ഥലത്ത്‌ 2000 മരങ്ങള്‍ നട്ടുപിടിപ്പിക്കും. തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ 400 ഓളം തൊഴിലാകളുടെ സഹായത്തോടെയാണ്‌ മരങ്ങള്‍ വെച്ച്‌ പിടിപ്പിക്കുക.
മഹാഗണി, ഒങ്ങ്‌, പുളി, ഞാവല്‍ തുടങ്ങിയവയുടെ രണ്ട്‌ വര്‍ഷം പ്രായമുള്ള മരത്തൈകള്‍ സോഷല്‍ ഫോറസ്റ്റ്‌ ഡിവിഷനില്‍ നിന്നാണ്‌ ലഭ്യമാക്കിയത്‌. മരത്തിന്‌ ചുറ്റുമുള്ള സംരക്ഷണ വേലി പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. സോഷല്‍ ഫോറസ്റ്റ്‌ അസിസ്റ്റന്റ്‌ കണ്‍സര്‍വേറ്റര്‍ കെ.എം. ജയകുമാര്‍, സുജിത സുനില്‍, പ്രീത വേണുഗോപാല്‍, ഉമ്മര്‍ തലാപ്പില്‍, എം.എം. ബല്‍ക്കീസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.