ആറ് കാലുള്ള കുട്ടി പിറന്നു.

കറാച്ചി : പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആറ് കാലുകളുള്ള അപൂര്‍വ്വ ശിശു പിറന്നു. സിന്ധ് പ്രവിശ്യയിലെ സുക്കൂറിലെ സിവില്‍ ആശഉപത്രിയിലാണ് ഈ അപൂര്‍വ്വ ജനനം നടന്നത്. ഏപ്രില്‍ 12 നാണ് കുട്ടി പിറന്നത്.

 

എക്‌സറേ ടെക്‌നീഷനായ ഇമ്രാന്‍ ആലിഷേക്ക് -അഫ്ഷാന്‍ ദമ്പതികളാണ് കുട്ടിയുടടെ മാതാപിതാക്കള്‍.

 

കുട്ടിയെ ഇപ്പോള്‍ കൂടുതല്‍ ചികിത്സക്കായി കറാച്ചിയിലെ ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശസ്ത്രക്രിയയിലൂടെയെ സാധിക്കുയുളളുവെന്നും കുട്ടിയെ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോ.ജമാല്‍ റാസ പറഞ്ഞു. ലക്ഷത്തില്‍ ഒന്നുമാത്രം കാണുന്ന അപൂര്‍വ്വ ശിശുവാണിതെന്നും അദേഹം പറഞ്ഞു.