ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരു : ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമര്‍പ്പണം. കുംഭമാസത്തിലെ പൂരം നാളില്‍ നടത്തുന്ന ആറ്റുകാല്‍ ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. മുപ്പത്തഞ്ചുലക്ഷത്തോളം ഭക്തരാണ് പൊങ്കാലയിടാന്‍ എത്തിയിരിക്കുന്നത്.

പണ്ടാരഅടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ഇടലിന് തുടക്കമായി. ആയിരക്കണക്കിന് സ്ത്രീകള്‍ ഇന്നലെ മുതല്‍ അടുപ്പ് കൂട്ടി പൊങ്കാല അര്‍പ്പിക്കാന്‍ കാത്തിരിക്കുകയായിരുന്നു. അമ്പലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് അടുപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉച്ചയോടെ പൊങ്കാല നിവേദിക്കും. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.