ആറ്റിങ്ങലില്‍ വയോധികനെ തെരുവുനായ കടിച്ചുകൊന്നു

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികനെ തെരുവ് നായകള്‍ കടിച്ച് കൊന്നതാണെന്ന് സംശയിക്കുന്നതായി പൊലീസ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണനാണ് മരിച്ചത്.

വെള്ളിയാഴ്ച പുറത്തുപോയ കുഞ്ഞികൃഷ്ണന്‍ രാത്രിയിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

കുഞ്ഞികൃഷ്ണന്റെ തോളിലും കഴുത്തിലും കടിയേറ്റിട്ടുണ്ട്. രൂക്ഷമായ തെരുവ് നായ പ്രശ്നം ഇവിടെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം ചിറയന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.