ആറു മണിക്കുറോളം തീവണ്ടി വൈകി: യാത്രക്കാര്‍ പരപ്പനങ്ങാടിയില്‍ വണ്ടി തടയുന്നു :Lസ്ഥലത്ത്‌ സംഘര്‍ഷം

parappanangadi

 

 

 

6.20 pm സംഘര്‍ഷം തുടരുന്നു പരപ്പനങ്ങാടിയില്‍ ചെന്നൈ മെയിലും തടയുന്നു

പരപ്പനങ്ങാടി: ആറു മണിക്കുര്‍ വൈകിയെത്തിയ നാഗര്‍കോവില്‍ മംഗലാപുരം എറനാട്‌ എക്‌സ്‌പ്രസ്സ്‌ വീണ്ടും പരപ്പനങ്ങാടിയിലെ ഔട്ടറില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന്‌ പ്രകോപിതരായ യാത്രക്കാര്‍ തൊട്ടടുത്ത്‌ ട്രാക്കിലുടെ കടന്നുലന്ന എറണകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ തടഞ്ഞു. ഇന്ന്‌ പരപ്പനങാടി റെയില്‍വേസ്റ്റേഷന്‌ അര കിലോമീറ്റര്‍ തെക്ക്‌ുമാറി വൈകീട്ട്‌ അഞ്ചുമണിയോടയാണ്‌ പ്രശനങ്ങളുണ്ടായത്‌. ഇന്റര്‍സിറ്റി തടഞ്ഞതോടെ train parappanangadiഈ തീവണ്ടിയിലെ യാത്രക്കാരര്‍ തീവണ്ടി തടഞ്ഞവരുമായി വാക്കേറ്റമുണ്ടായി . പോലീസ്‌ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്‌. സത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ റെയില്‍വേ ട്രാക്കിലിരിക്കുകയാണ്‌.

വള്ളിക്കുന്നില്‍ റെയില്‍വേ അണ്ടര്‍ബ്രിഡിജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്‌ ഇതേ തുടര്‍ന്നാണ്‌ ഈ വഴി കടന്നുപോേകന്ന ട്രെയിനകളുടെ സമയക്രമത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ഇതിന്റെ ഭാഗമായാണ്‌ ഇന്ന്‌ താനൂരില്‍ മണിക്കുറുകളോളും ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ താനൂരില്‍ പിടിച്ചിട്ടത്‌ .
സംഭവസ്ഥലത്ത്‌ ഇപ്പോഴും സംഘര്‍ഷാവസ്ഥ്‌ തുടരുകയാണ്‌.