ആറന്മുള വിമാനത്താവള നിര്‍മ്മാണം രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു

By സ്വന്തം ലേഖകന്‍|Story dated:Tuesday June 4th, 2013,07 44:am

കൊച്ചി: ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണം രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. വിമാനത്താവളം ഉള്‍പ്പെടുന്ന 136 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാനുള്ള കോഴഞ്ചേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്ത് ഭൂമി ഉടമ കെ ജെ എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ജസ്റ്റീസ് എന്‍ കെ ബാലകൃഷ്ണന്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കൂടാതെ ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറന്മുള ഭൂമി കണ്ട് കെട്ടാനുള്ള ലാന്‍ഡ് ബോര്‍ഡ് തീരുമാനമാണ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തത്.

വിശദമായ വാദത്തിനായി ഹരജി ജൂണ്‍ 6 ന് വീണ്ടും പരിഗണിക്കും.