ആറന്മുള വിമാനത്താവളത്തിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി

Story dated:Friday July 17th, 2015,02 23:pm

images (1)ദില്ലി: ആറന്മുള വിമാനത്താവളത്തിനുവേണ്ടി പരിസ്ഥിതി ആഘോത പഠനം നടത്താന്‍ കെ ജി എസ്‌ ഗ്രൂപ്പിന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ദ്ധ സമിതിയുടെ അനുമതി. വീണ്ടും വിമാനത്താവളം സംബന്ധിച്ച ജനഹിത പരിശോധന നടത്താം.

തോടിന്റെ ഒഴുക്ക്‌ തടസപ്പെടുത്താത്ത രീതിയില്‍ റണ്‍വെയുടെ പുതിയ പ്ലാന്‍ സമര്‍പ്പിക്കണമെന്നും വിദഗ്‌ദ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്‌. വിമാനത്താവളത്തിന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ റദ്ദാക്കിയിരുന്നു.