ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോല്‍; പുരുഷന്മാരുടെ വ്രതശുദ്ധി അളക്കുന്നതെങ്ങനെയെന്നും സുപ്രീം കോടതി

Story dated:Monday April 25th, 2016,06 14:pm

sabarimala-ayyappa-temple-daily-pooja-timingsദില്ലി: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ പുരുഷന്‍മാരുടെ വ്രതശുദ്ധിയുടെ അളക്കുന്നതെങ്ങനെയെന്നും മനുഷ്യരിലെ ജൈവീകമായ പ്രതിഭാസം എങ്ങനെയാണ് വിവേചനത്തിനു കാരണമാകുന്നതെന്നും കോടതി ആരാഞ്ഞു.

അതേസമയം ഹിന്ദുമതത്തില്‍ മാത്രമല്ല ആരാധനാലയങ്ങളില്‍ സ്ത്രീ വിവേചനമുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ പറഞ്ഞു. ചില ക്രിസ്ത്യന്‍ മുസ്ലിം ആരാധനാലയങ്ങളിലും പ്രവേശന വിലക്കുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. ഇത് നിയന്ത്രണമോ നിരോധനമോ അല്ല, ഈ നിയന്ത്രണങ്ങള്‍ ഭരണഘടന അറിയിച്ചിതാണെന്നും സായുധസേനകളിലടക്കം സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചു.

ശബരിമലയില്‍ വ്രതമെടക്കാത്ത പുരുഷന്‍മാരെ പ്രവശിപ്പിക്കുന്നത് വരെ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്നും അഞ്ജാതന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് ഹൈക്കോടതി ശരിവെച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.