ആര്‍എംപി കോണ്‍ഗ്രസ്സിന്റെ വാലാണെന്ന് വിഎസ്

VS-Achuthanandanതിരു :ആര്‍എംപി കോണ്‍ഗ്രസ്സിന്റെ വാലാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍. എഷ്യാനെറ്റ് ന്യൂസിനനവദിച്ച അഭിമുഖത്തിലാണ് വിഎസ് അച്ചുതാനന്ദന്റെ ഈ നയം വ്യക്തമാക്കല്‍.

തിരവഞ്ചൂര്‍ പറയുന്നതനുസരിച്ചാണ് ആര്‍എംപി നേതാക്കള്‍ ഓരോ കാര്യത്തിലും നിലപാടെടുക്കുന്നതെന്നു പറഞ്ഞ വിഎസ് ടിപി ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച സിപിഎം അന്വേഷണം നടത്തി കൃത്യമായി നടപടിയെടുത്തെന്നും അത് രമയും ആര്‍എംപിയും ഉള്‍ക്കൊള്ളെണമെന്നും ആവിശ്യമപ്പെട്ടു.

രമ തിരവഞ്ചൂര്‍ പറയുന്നതു കേട്ടാണ് കേരളയാത്ര റദ്ദാക്കിയത്. ആര്‍എംപി കോണ്‍ഗ്രസ്സിന്റെ വാലാണെന്ന് മനസ്സിലാക്കിയതോടെയാണ് അവരോട് ഏതെങ്ങിലും വിധത്തില്‍ സംസാരിക്കുന്നത് നന്നല്ലെന്ന് മനസ്സിലാക്കി എങ്ങിലും അവര്‍ എന്നോട് ബന്ധപ്പെട്ടു. അവരോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയെന്നും വിഎസ് വ്യക്തമാക്കി.

ടിപി ച്ന്ദ്രശേഖരനേറ്റ 52ാമത്തെ വെട്ടാണ് പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്റെ വാക്കുകളെന്നാണ് കെകെ രമ ഇതിനോട് പ്രതികരിച്ചത്. സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് എങ്ങിനെയാണ് വിഎസ്സിന് നിലപാടെടുക്കാന്‍ കഴിയുക എന്ന് തനിക്കുമനസ്സിലാകുന്നില്ലെന്നും രമ പറഞ്ഞു.