ആര്യാടന്‍ രാജിവെക്കണം എസ്‌കെഎസ്എസ്എഫ്

കോഴിക്കോട് : മുസ്ലിംലീഗിനെ പിന്തുണക്കുന്ന ഇ.കെ വിഭാഗം നേതാക്കള്‍ ആര്യാടനെതിരെ രംഗത്ത്. ഇന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ഇ.കെ വിഭാഗം നേതാക്കള്‍ ആര്യാടനെതിരെ തുറന്നടിച്ചത്. ആര്യാടന്‍ സമുദായത്തിന്റെ പൊതു വികാരമല്ല പറയുന്നതെന്നും അദേഹം സമുദായത്തിന്റെ നേതാവല്ലെന്നും, കോണ്‍ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തില്‍ ലഭിച്ച മന്ത്രിസ്ഥാനം ആര്യാടന്‍ രാജിവെക്കണമെന്നും ഇ.കെ വിഭാഗം ആവശ്യപ്പെട്ടു.

ഇതര മുസ്ലിം സംഘടനകളായ കേരള നദ്വ്വത്തുല്‍ മുജാഹിദിന്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചത് അഞ്ചാം മന്ത്രിസ്ഥാനം സമുദായത്തിന്റെ ആവശ്യമല്ലെന്നും അത് മുസ്ലിംലീഗിന്റെ ആവശ്യം ആണെന്നുമായിരുന്നു.