ആര്യാടന്‍ മുഹമ്മദിന്‌ 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന്‌ സരിതയുടെ മൊഴി

Saritha-S-Nairകൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ സരിത എസ്‌ നായാര്‍ മൊഴിനല്‍കി. 40 ലക്ഷം രൂപ ആര്യാടന്‍ മുഹമ്മദിന്‌ കോഴ നല്‍കിയെന്നാണ്‌ സോളാര്‍ കമ്മീഷന്‌ മുന്നില്‍ നല്‍കിയിരിക്കുന്ന മൊഴി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ്‌ ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും സരിത എസ്‌ നായര്‍ വ്യക്തമാക്കി.

ആര്യാടന്‍ മുഹമ്മദ്‌ രണ്ട്‌ കോടി രൂപയാണ്‌ ആവശ്യപ്പെട്ടതെന്ന്‌ സരിത മൊഴി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പിന്നീട്‌ ഒരു കോടി രൂപയാകകി കുറച്ചുവെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്‌. ഇതോടെ സോളാര്‍ തട്ടിപ്പ്‌ കേസ്‌ നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌.