ആര്യയുടെ ലിപ്‌ലോക്ക് അജ്ഞലി നിരസിച്ചു.

ശട്ടൈ’ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. ചിത്രത്തിലെ നായികമാരിലൊരാളായ അജ്ഞലിയും ആര്യയും തമ്മലുള്ള ലിപ്‌ലോക്ക് രംഗം അഭിനയിക്കാനാണ് അജ്ഞലി വിസമ്മതിച്ചത്.

കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രമായ ‘ദില്ലി ബില്ലി” യുടെ റിമേക്കാണ്.

മുംബൈയില്‍ വച്ച് നടക്കുന്ന ചിത്രീകരണ വേളയില്‍ സംവിധായകന്‍ ലിപ്‌ലോക്ക് സീനിനെപറ്റി പറഞ്ഞപ്പോള്‍ അജ്ഞലി അതുകേട്ട് അപ്‌സറ്റാവുകയായിരുന്നു. ഈ രംഗത്തിലഭിനിയിക്കാന്‍ തയ്യാറാകാതിരുന്ന അജ്ഞലിയെ നായകനായ ആര്യ ആരംഗത്തിന്റെ ചിത്രത്തിലെ പ്രാധാന്യം പറഞ്ഞ് മനസിലാക്കുകയായിരുന്നു. ചിത്രത്തിന്റെ ഹിന്ദിപതിപ്പും ഈ ലിപ്‌ലോക്ക് സീന്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് അജ്ഞലിയെ സംവിധായകന്‍ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് അജ്ഞലി ഈ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുകയും 6 ടേക്കില്‍ രംഗം ഓകെയായവുകയും ചെയ്തു.

ഹാന്‍സികയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഏതായാലും ലിപ്‌ലോക് വിവാദമായതോടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.